യുദ്ധവിമാനത്തിന്റെ മടങ്ങിപ്പോക്ക് വൈകും; അറ്റകുറ്റപ്പണിക്കായി ബ്രിട്ടനിൽ നിന്നുള്ള വിദഗ്ദ സംഘമെത്തും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ യുദ്ധവിമാനം എപ്പോൾ തിരികെ കൊണ്ടു പോകാനാകുമെന്ന് പറയാറായില്ലെന്ന് ബ്രിട്ടിഷ് ഹൈക്കമ്മീഷൻ. സങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് കുടുങ്ങിയ യുകെ റോയൽ നേവി എഫ്–35 ബി യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്കാണ് ഇപ്പോൾ പ്രതലിസന്ധിയിലായിരിക്കുന്നത്.
അറ്റകുറ്റപ്പണിക്കായി യുകെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ ഹാങ്ങറിലേക്ക് മാറ്റിയിടും. ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തിൽ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നത്.
ഈ മാസം 15നാണ് ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും എൻജിനിയർമാരായിരിക്കും എത്തുക.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകർന്നെന്നാണ് വിവരം. കടലിൽ നൂറ് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന പടക്കപ്പലിൽനിന്ന് ബ്രിട്ടീഷ് എൻജിനിയർമാരെത്തി ശ്രമിച്ചിട്ടും വിമാനത്തിന്റെ തകരാർ പരിഹരിക്കാനായില്ല.









0 comments