"പുസ്‌തകവിൽപ്പനയും ഇന്ന്‌ എഴുത്തുകാരന്റെ ചുമലിൽ'

klibf
വെബ് ഡെസ്ക്

Published on Jan 13, 2025, 05:52 AM | 1 min read

തിരുവനന്തപുരം : ഓരോ വർഷവും എണ്ണമറ്റ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിലും അവയുടെ വിൽപ്പനച്ചുമതല എഴുത്തുകാരിൽ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവച്ച് അഷ്ടമൂർത്തിയും അശോകൻ ചരുവിലും.


പുസ്തകമണത്തിന്റെ നൊസ്റ്റാൾജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകൾ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കെഎൽഐബിഎഫ്‌ ഡയലോഗ് സെഷനിൽ പെരുകുന്ന പുസ്തകങ്ങൾ, മാറുന്ന വായന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.


പണം പുസ്തക പ്രസിദ്ധീകരണത്തിനുള്ള യോഗ്യതയായി മാറുന്നത് സങ്കടകരമാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു. ഓരോ വർഷവും 3500ൽപ്പരം പുസ്തകങ്ങളാണ് കേരളത്തിൽ പ്രസിദ്ധീകരിക്കുന്നത്. സാഹിത്യവിമർശനം ഇല്ലാതായതിന്റെ കുറവ് എഴുത്തിന്റെ നിലവാരത്തിലുണ്ട്. പുസ്തകവിൽപ്പനയുടെ ചുമതലകൂടി എഴുത്തുകാരന്റെ ചുമലിലാണിപ്പോൾ.


എഴുത്തുകാർ സ്വന്തം പ്രമോട്ടർമാരായി തെരുവിൽ നിൽക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും തന്റെ പുസ്തകം വാങ്ങാൻ യാചിക്കുന്ന എഴുത്ത് സമൂഹം ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home