കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി

kendreeyabhavan
വെബ് ഡെസ്ക്

Published on Apr 23, 2025, 12:25 PM | 1 min read

കാക്കനാട്: കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇൻഫോപാർക്ക് പൊലീസിന്റെയും സിഎസ്എഫിന്റെയും നേതൃത്വത്തിൽ കേന്ദ്രീയഭവനിൽ പരിശോധന നടത്തി.


ഇരുവിഭാഗത്തിന്റെ ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്ന് എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഓഫീസിന് അവധി നൽകി. രാവിലെ 9ന് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഓഫീസർ ഡോ. എസ് കെ ദീക്ഷിതി ഓഫീസിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. ലഹരി കേസിൽ പിടിക്കപ്പെട്ടവരെ മോചിപ്പില്ലെങ്കിൽ കേന്ദ്രീയ ഭവൻ ബോംബ് വെച്ചു തകർക്കും എന്നായിരുന്നു ഭീഷണി.



deshabhimani section

Related News

View More
0 comments
Sort by

Home