തിരുവനന്തപുരത്ത് ഹോട്ടലിനു നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടലിനു നേരെ ബോംബ് ഭീഷണി. കിഴക്കേകോട്ടയിലെ സ്വകാര്യ ഹോട്ടലിൽ ബോംബ് ഭീഷണിയെത്തുടർന്ന് പൊലീസ് പരിശോധന നടത്തി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ- മെയിൽ സന്ദേശം എത്തിയത്.
മനുഷ്യബോംബ് ഉപയോഗിച്ച് പകൽ 2.30ന് ഹോട്ടൽ തകർക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഹോട്ടലിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മെയിലിന്റെ ഉറവിടം തേടി സൈബർസെൽ അന്വേഷണം തുടരുകയാണ്.









0 comments