print edition ശബരിമല തീര്‍ഥാടകര്‍ക്ക് 24 മണിക്കൂറും തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള കുടിവെള്ളവിതരണം
ശബരിമല
ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമായി 24 മണിക്കൂറും തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്‌ത് ദേവസ്വം ബോര്‍ഡ്. പമ്പ മുതല്‍ സന്നിധാനംവരെ ആവശ്യാനുസരണം നല്‍കുന്നുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയില്‍നിന്ന് ശബരിപീഠം, നടപ്പന്തല്‍ എന്നിവിടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളം എത്തിക്കുന്നത്. 10 ലക്ഷം ബിസ്‌ക്കറ്റും ഇതിനകം വിതരണംചെയ്തു. ആവശ്യത്തിന് ബിസ്‌കറ്റ് പാക്കറ്റുകള്‍ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വരിയില്‍ നില്‍ക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്. ചില മാധ്യമങ്ങൾ കുടിവെള്ളം കിട്ടിയില്ലെന്ന് പ്രചരിപ്പിച്ചത് അവാസ്‌തവമാണ്.
സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി ഇരുന്നൂറിലധികം ടാപ്പുകളുമുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവയില്‍നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയനടപ്പന്തലില്‍ വരിനില്‍ക്കുന്നവര്‍ക്ക് ബോട്ടിലില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമല മുതല്‍ പാണ്ടിത്താവളംവരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തില്‍ നിയോഗിച്ചിരുന്നു. തിരക്ക് കൂടിയതോടെ 200പേരെ അധികമായി വിന്യസിച്ചു.








0 comments