'ബോഡി ഷെയ്‌മിങ് തെറ്റ്'; ഗൗരി കിഷന് പിന്തുണയുമായി അമ്മ സംഘടന

amma association gouri
വെബ് ഡെസ്ക്

Published on Nov 07, 2025, 03:20 PM | 1 min read

കൊച്ചി: ബോഡി ഷെയ്‌മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് താര സംഘടനയായ അമ്മ. വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം. തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെയാണ് സംഭവം. അതേ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് നടി മറുപടിയും നൽകിയിരുന്നു. താരങ്ങളുൾപ്പെടെ നിരവധിയാളുകളാണ് ​ഗൗരിക്ക് പിന്തുണയുമായി എത്തുന്നത്.


​"ഞങ്ങൾക്കു മനസ്സിലാകുന്നു, ഗൗരി. ആരായാലും, എപ്പോൾ ആയാലും, എവിടെ ആയാലും ബോഡി ഷെയ്‌മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചു വിശ്വസിക്കുന്നു"- അമ്മ സംഘടന സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ചില മാധ്യമപ്രവർത്തകർ ഈ രംഗത്തെ മോശമാക്കുന്നു എന്നും മാധ്യമപ്രവർത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നും നടി ഖുശ്ബു സുന്ദർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.



‘ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്’- ഖുശ്ബു കുറിച്ചു.


ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയ സുപ്രിയ മേനോൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ..? അവർക്ക് ചുട്ട മറുപടി നൽകിയതിൽ അഭിനന്ദനം', എന്നാണ് സുപ്രിയ കുറിച്ചത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ നിരവധി പേർ ഗൗരിയുടെ നിലപാടിനെ പ്രശംസിച്ച് കുറിപ്പുകൾ പങ്കുവയ്ക്കുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home