എറണാകുളത്ത് മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊൽക്കത്ത സ്വദേശികളുടെ കുഞ്ഞാണ് മരിച്ചതെന്ന് കരുതുന്നു. ദമ്പതികളുടെ വീടിന് സമീപ പ്രദേശത്തുനിന്നാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി വേർപെടാത്ത നിലയിലായിരുന്നു മൃതദേഹം. ദമ്പതികൾ വീട് പൂട്ടി പോയിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഉപേക്ഷിച്ചുവെന്ന് കരുതുന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ കളമശേരി മെഡിക്കൽ കോളജിലെ ലേബർ റൂമിൽ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments