ഇടുക്കി അരമനപ്പാറ എസ്റ്റേറ്റിൽ നായ്ക്കൾ കടിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം

ഇടുക്കി: രാജകുമാരി കജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ നവജാത ശിശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്.
ഉടനെ രാജാക്കാട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് കണ്ടെത്തി. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.
0 comments