പമ്പാനദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി : പമ്പാ നദിയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. ഞായർ വൈകിട്ട് അഞ്ചരയോടെ ആറന്മുള മാലക്കര ചക്കിട്ടപ്പടി വള്ളക്കടവിൽ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ മാലക്കര കൊല്ലരിക്കൽ പുതുവാൻകോട്ട മാത്യുവിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കൾ വൈകിട്ട് 3. 30 ഓടെ വള്ളക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാത്യുവിനായി പൊലീസും പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെ സ്കൂബാ ടീമും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. വെള്ളത്തിൽ മുങ്ങിയ മാത്യുവിനെയും കൂട്ടുകാരൻ വിനു രാജിനെയും ഓടിക്കൂടിയവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മാത്യു മുങ്ങിത്താഴുകയായിരുന്നു.









0 comments