ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂർ : എടപ്പാൾ അയിലക്കാട് അയിനിചിറയിൽ ഒഴുക്കിൽ പെട്ട് കാണാതായ തിരൂർ കൂട്ടായി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കൂട്ടായി കോതപറമ്പ് സ്വദേശി മാഞ്ഞബ്രത്ത് മുഹമ്മദ് ഖൈസി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കൾ പുലർച്ചെയാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. അഞ്ച് സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു മുഹമ്മദ് ഖൈസ്. ഇതിനിടെ ഖൈസ് ഒഴുക്കിൽപ്പെട്ടു. നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും പൊലീസും ടി ഡി ആർ എഫ് വളണ്ടിയർമാരും തിരച്ചിലാരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് : ആലിക്കുട്ടി, മാതാവ് : കദീജകുട്ടി.









0 comments