'മറ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ട'; ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ തയാറാകാതിരുന്നതിന് ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഇന്നലെയാണ് ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ ഉത്തരവ് ജയിലിലെത്തിക്കാത്തതിനാൽ ഇന്നലെ പുറത്തിറങ്ങിയിരുന്നില്ല.
സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവർക്ക് വേണ്ടി പണം കണ്ടെത്താനാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്നാണ് ബോബി ചെമ്മണൂർ പ്രതികരിച്ചത്. എന്നാൽ മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി ചെമ്മണൂർ ഏറ്റെടുക്കണ്ടെന്നും കോടതി വിമർശിച്ചു.
നിയമത്തിന് മുകളിലാണെന്ന് തോന്നുന്നുണ്ടോ?. കോടതിയെ അപമാനിക്കാനാണോ ശ്രമം. ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന് 12 മണിക്ക് വിശദീകരണം നല്‍കണം. അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കഥ മെനയാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു.
വേണ്ടിവന്നാല്‍ താന്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയമെന്നും കോടതി പറഞ്ഞു.









0 comments