Deshabhimani

ഇനി സൂക്ഷിച്ചോളാം: മലക്കം മറിഞ്ഞ് ബോബി ചെമ്മണൂർ

boby chemmanur
വെബ് ഡെസ്ക്

Published on Jan 15, 2025, 02:31 PM | 1 min read

കൊച്ചി: ഇനി മുതൽ വാക്കുകൾ സൂക്ഷിച്ചുപയോ​ഗിക്കുമെന്നും കോടതിയോട് മാപ്പു പറയാൻ തയ്യാറാണെന്നും ബോബി ചെമ്മണൂർ. ഇന്നലെ ഇറങ്ങാനുള്ള സംവിധാനമില്ലാത്തത് കൊണ്ടാണ് ഇറങ്ങാതിരുന്നതെന്നും ബോബി പറഞ്ഞു.


ഇതുവരെ കോടതിയെ ധിക്കരിച്ചിട്ടില്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. തന്നെ സ്വീകരിക്കാൻ എത്തിയവരുമായി യാതൊരു ബന്ധവുമില്ല. ഇന്നലെ ഇറങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്‍റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ മാപ്പ്. ഇനി വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുമെന്നും ബോബി പറഞ്ഞു.


ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബിയെ ഹൈക്കോടതി കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. ബോബിയുടേത് നാടകമെന്നും തടവുകാര്‍ക്കൊപ്പം ജയിലില്‍ ആസ്വദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുത്തില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം നല്‍കി. ജുഡീഷ്യറിയോടാണ് അദ്ദേഹം കളിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനിടെ ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം ബോബി നാല് മണിയിലേക്ക് മാറ്റി.



deshabhimani section

Related News

0 comments
Sort by

Home