നിവേദനം നൽകാൻ സുരേഷ് ഗോപിയുടെ വണ്ടിക്ക് മുന്നില്‍; വയോധികനെ തള്ളിമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയം: നിവേദനം നൽകാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലെത്തിയ വയോധികനെ ബിജെപി പ്രവർത്തകർ റോഡിൽ നിന്ന് തള്ളി മാറ്റി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വാഹനം കൈകാട്ടി നിർത്തിയ വയോധികൻ സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് എത്തിയപ്പോഴേക്കും പ്രവർത്തകർ ആക്രോശിച്ച് അദ്ദേഹത്തെ തള്ളിമാറ്റുകയായിരുന്നു.
നേരത്തെ തൃശൂരിൽ നിവേദനം നൽകാനെത്തിയ വയോധികനെ സുരേഷ് ഗോപി അധിക്ഷേപിച്ചിരുന്നു. നിവേദനം സുരേഷ് ഗോപിക്ക് നേരെ നീട്ടിയപ്പോൾ വാങ്ങാൻ വിസമ്മതിച്ചു. തുടർന്ന് ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തിൽ പറയ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് സുരേഷ് ഗോപിക്കെതിരെ ഉയരുന്നത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത വാക്കുകളും ശരീരഭാഷയുമാണ് സുരേഷ് ഗോപിയുടേത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് ഇപ്പോഴും സിനിമയിലെ ‘ഭരത്ചന്ദ്രൻ’ ആയി ജീവിക്കുകയാണെന്നാണ് വിമർശനം.









0 comments