ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ ജനകീയ പ്രതിരോധത്തോടെ നേരിടും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസ് അക്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നും കൊലപാതക രാഷ്ട്രീയം കൊണ്ട് ആരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ സിപിഐ എം ജനകീയ പ്രതിരോധത്തോടെ നേരിടും. പത്തനംതിട്ട റാന്നിയിലെ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രവർത്തകർ ഉൾപ്പടെ നിരവധിയാളുകൾ സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിനെ തടയിടാൻ ബിജെപി കണ്ടെത്തിയ മാർഗമാണ് കൊലപാതക രാഷ്‌ട്രീയം. സംഘടനാ രംഗത്ത് സജീവമായി നിൽക്കുന്ന ചുമട്ടുമേഖലയിലെ ഒരു പ്രധാനപ്പെട്ട അംഗത്തെയാണ് ആർഎസ്‌എസ് ബിജെപി സംഘം മൃഗീയമായി കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതക രാഷ്‌ട്രീയം വ്യക്തമായി പ്ലാൻ ചെയ്‌ത് അവതരിപ്പിച്ച ഒരുപ്രസ്ഥാനമാണ് ആർഎസ്‌എസ് എന്നും അദ്ദേഹം പറഞ്ഞു.









0 comments