ബിജെപി പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതുശേരി: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ സജീവ ബിജെപി- ആർഎസ്എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു. എലപ്പുള്ളി നോമ്പിക്കോട് ശ്രീജിത്തി(25) നെയാണ് കരുതൽ തടങ്കലിലാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും ദേശീയപാതയിലെ കവർച്ച, കൊലപാതക ശ്രമം, അടിപിടിക്കേസ് എന്നിങ്ങനെ 12 കേസുകളിൽ പ്രതിയാണ് ഇയാൾ. കസബ ഇൻസ്പെക്ടർ എം സുജിത് നടപടികൾ ഏകോപിപ്പിച്ചു.









0 comments