ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്‌ക്കിടെ ആർഎസ്എസ്–ബിജെപി സംഘർഷം

ശോഭായാത്രയ്ക്കിടെ ബിജെപി ആർഎസ്എസ് സംഘം കാർ തല്ലിത്തകർത്തു

bjp rss violence
വെബ് ഡെസ്ക്

Published on Sep 15, 2025, 02:08 AM | 1 min read


കുന്നംകുളം

പഴഞ്ഞിയിൽ ശോഭായാത്ര പോകുന്നതിനിടെ വന്ന കാർ നിർത്തിയിട്ടില്ലെന്നാരോപിച്ച് ആർഎസ്എസ് –ബിജെപി പ്രവർത്തകർ കാർ തല്ലി പ്പൊളിച്ചു. കാട്ടാകാമ്പാൽ പഞ്ചായത്തിലെ ശോഭായാത്ര പഴഞ്ഞി വൺവേ റോഡിൽ നിന്ന്‌ മെയിൻ റോഡിലേക്ക് കയറുന്നതിനിടെ പഴഞ്ഞി അടയ്‌ക്ക മാർക്കറ്റിന് സമീപമാണ് സംഭവം. ജെറുസലേമിൽ താമസക്കാരനായ സുജിത്തും സഹപാഠികളായ കുറ്റിപ്പുറം സ്വദേശികളും സഞ്ചരിച്ച കാറാണ് തകർത്തത്.


​സുജിത്തിനെ കാണാനെത്തിയതായിരുന്നു സഹപാഠികൾ. ശോഭായാത്ര കടന്നുപോകുന്നതിനുവേണ്ടി ഒരു സംഘം പഴഞ്ഞി വൺവേ ജങ്‌ഷനിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. സുജിത്തും സംഘവും സഞ്ചരിച്ച കാർ ഇവിടെ എത്തിയപ്പോൾ വൺവേയിലേക്ക് തിരിച്ചുവിട്ടു.


മറ്റൊരു സംഘം കാറിന് സംസ്ഥാന സഹകരണ ബാങ്കിന്റെ സമീപത്തുകൂടെയുള്ള റോഡിലൂടെ മെയിൻ റോഡിലേക്ക് കടക്കാൻ അനുവാദം നൽകി. ഇവർ മെയിൻ റോഡിലൂടെ അടയ്‌ക്ക മാർക്കറ്റിന് സമീപം എത്തിയപ്പോൾ ശോഭായാത്ര കാണുകയും വാഹനം അരികിൽ നിർത്തിയിടുകയും ചെയ്തു. ​എന്നാൽ ശോഭായാത്ര കടന്നുപോയതോടെ ബൈക്കുകളിലെത്തിയ ആർഎസ്എസ് –ബിജെപി സംഘം കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്‌തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പൊലീസിൽ പരാതി നൽകി.


ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്‌ക്കിടെ ആർഎസ്എസ്–ബിജെപി സംഘർഷം

പാറയിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ സമാപനത്തിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കുപ്പിയോട് സ്വദേശി സഞ്ജിത്തിന് (36) നെറ്റിയിൽ വെട്ടേറ്റു. ഞായർ രാത്രി എട്ടിനാണ്‌ സംഭവം.

ഘോഷയാത്രയ്‌ക്കിടെ രണ്ട് സംഘങ്ങളായി തിരിഞ്ഞ്‌ സംഘർഷമുണ്ടായി.


നാലുപേരടങ്ങുന്ന സംഘം വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഘോഷയാത്രയ്‌ക്കിടയിലേക്ക് തള്ളിക്കയറി. തടയാൻ ശ്രമിച്ചവരെ അസഭ്യം പറയുകയും ചെയ്‌തു. ഇതിനിടെയാണ് സഞ്ജിത്തിന് വെട്ടേറ്റത്. സംഘർഷത്തിനിടെ ഘോഷയാത്രയിൽ പങ്കെടുത്ത ആളുകൾ ഓടിമാറുന്നതിനിടയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക്‌ പരിക്കേറ്റു. സംഭവത്തിൽ കാപ്പ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതികളായ യുവാക്കൾക്കായി പൊലീസ് രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്. കസബ ഇൻസ്‌പെക്‌ടർ എം സുജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home