'സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും': പൊലീസിനുനേരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം

വണ്ണപ്പുറം: ഇടുക്കിയിൽ പൊലീസിനുനേരെ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സുരേഷാണ് ഭീഷണിപ്രസംഗം നടത്തിയത്. വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധപരിപാടിയിൽ അനധികൃതമായി മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചിരുന്നു.
ഇതിനെത്തുടർന്ന് മറ്റ് ബിജെപി പ്രവർത്തകർക്കും സുരേഷിനുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലായിരുന്നു സുരേഷിന്റെ ഭീഷണി പ്രസംഗം. പൊലീസുകാരെ സ്റ്റേഷനിൽ കയറി തല്ലുമെന്നായിരുന്നു ഭീഷണി.
പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട്. ഇനിയും തല്ലും. തല്ലി മുട്ടുകാലൊടിക്കും. സി ഐയുടെ ഓഫീസിൽ കയറി കസേര കൊണ്ട് തല്ലിയിട്ടുണ്ട്, അതുകൊണ്ട് പൊലീസുകാരെ തല്ലാനൊന്നും മടിയില്ല. ഇത് പഴയ എസ്‌ഐയോട് ചോദിച്ചാൽ മതി. ഞങ്ങളുടെ പ്രവർത്തകരോട് മര്യാദകേട് കാണിച്ചാൽ ഇനിയും തല്ലുമെന്നും സുരേഷ് ഭീഷണി മുഴക്കി.









0 comments