കാട്ടുപന്നികളെ കൊല്ലരുത്, കടുവ ഇറങ്ങും; മുഖ്യമന്ത്രിക്ക് കത്തയച്ച് മനേക ​ഗാന്ധി

Maneka Gandhi letter to CM Pinarayi
വെബ് ഡെസ്ക്

Published on Aug 27, 2025, 01:58 PM | 1 min read

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് മനേക ഗാന്ധി. തീരുമാനം കേരളത്തിന് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മനേക പറയുന്നു.


കാട്ടുപന്നികളെ കൊല്ലുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന്‌ കത്തിൽ പറയുന്നു. പുലികളുടെയും കടുവകളുടെയും പ്രധാന ഭക്ഷണമാണ് കാട്ടുപന്നികൾ. കാട്ടുപന്നികൾ ഇല്ലാതായാൽ കടുവകൾ വനങ്ങളിൽ നിന്ന് പുറത്തുവരികയും മറ്റ് മൃ​ഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുകയും ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ വനവും നഷ്ടപ്പെടും. വനവിസ്തൃതി കുറയുന്നതിനാൽ മഴ കേരളത്തെ മുക്കിക്കളയുമെന്നും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പേമാരി എന്നിവയെ അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മനേക കത്തിൽ പറയുന്നു.


മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി സംസ്ഥാന വനം വകുപ്പ് കഴിഞ്ഞ ആഴ്ച കരട് നയരേഖ പുറത്തിറക്കിയിരുന്നു. ഒരുവര്‍ഷത്തെ തീവ്രയത്‌ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home