യോഗ അധ്യാപകനായിരിക്കെ പെൺകുട്ടിക്ക് നേരെ പീഡനശ്രമം; ബിജെപി മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

എറണാകുളം: യോഗ അധ്യാപകനായിരിക്കെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ. മട്ടാഞ്ചേരി നോര്‍ത്ത് ഷഷ്ടിപ്പറമ്പ് അജിത് ആനന്ദനാണ് അറസ്റ്റിലായത്. മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഇയാൾ മണ്ഡലം പ്രസിഡൻ്റായി ചുമതലയേറ്റത്.
2023ല്‍ ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മുളവുകാട്ടെ സ്‌കൂളില്‍ ഇയാള്‍ താത്കാലിക യോഗ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.









0 comments