ബിജെപിക്ക് ജംബോ കോർ കമ്മിറ്റി ; രാജഗോപാലും രാധാകൃഷ്‌ണനും പുറത്ത്

തിരുവനന്തപുരം
മുതിർന്ന നേതാവ് ഒ രാജഗോപാലിനെയും എ എൻ രാധാകൃഷ്ണനെയും ബിജെപി കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സി കെ പത്മനാഭനെ ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നീട് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിഷ്ഠിക്കാനായി കൊണ്ടുവന്ന കെ എസ് രാധാകൃഷ്ണനെയും തഴഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ നിർബന്ധം മൂലം ഒഴിവാക്കിയതാണെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു. പി കെ കൃഷ്ണദാസിന്റെ ഗ്രൂപ്പുകാരനായിരുന്നിട്ടും എ എൻ രാധാകൃഷ്ണനെ കോർകമ്മിറ്റിയിൽ തുടരാൻ അനുവദിച്ചില്ല.
21 പേർ അടങ്ങുന്നതാണ് പുതിയ ജംബോ കോർ കമ്മിറ്റി. വക്താക്കളായി 40 പേരുടെ പട്ടികയും പുറത്തുവിട്ടു. നിലവിൽ വക്താക്കളായവരെ ഒഴിവാക്കി പുതിയവരെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ജംബോപട്ടിക ആവശ്യമില്ലെന്നും ബിജെപിയുടെ രാഷ്‌ട്രീയവുമായി ബന്ധമുള്ളവരല്ല ഭൂരിപക്ഷം പേരുമെന്നും മുതിർന്ന നേതാക്കൾ പ്രതികരിച്ചു.
ഇതിനിടെ, ക്രൈസ്തവവേട്ട വിഷയത്തിൽ സംഘപരിവാർ സംഘടനകളിൽ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്തവരാനിടയായതിൽ രാജീവ് ചന്ദ്രശേഖറിൽനിന്ന് ആർഎസ്‌എസ്, ഹിന്ദു മുന്നണി നേതാക്കൾ വിശദീകരണം തേടി.









0 comments