നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി ജോസഫ് ഗ്രൂപ്പിൽ നിന്ന് യുഡിഎഫ് നൽകിയ ഡെപ്യൂട്ടേഷൻ: കേരള കോൺഗ്രസ് എം

കോട്ടയം: നിലമ്പൂരിലെ ബിജെപിയുടെ സ്ഥാനാർഥിയെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് യുഡിഎഫ് കണ്ടെത്തി നൽകിയ ഡെപ്യൂട്ടേഷനാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസംവരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കില്ല എന്ന നിലപാടിലായിരുന്നു ബിജെപി. എന്നാൽ സംസ്ഥാനതലത്തിൽ നിലനിൽക്കുന്ന യുഡിഎഫ്- ബിജെപി അന്തർധാര നിലമ്പൂരിലും പ്രാവർത്തികമാക്കാനുള്ള തീരുമാനത്തിന്റെ ഫലമായാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥിയെ ബിജെപിക്ക് നൽകിയത്.
ബിജെപിക്കായി സ്ഥാനാർഥിയെ കണ്ടെത്തിയത് യുഡിഎഫ് നേതൃത്വം കൂട്ടായിട്ടാണ്. ജോസഫ് വിഭാഗം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ് ബിജെപി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിക്കാൻ പോകുന്നത്. കോട്ടയം ജില്ലയിലെ യുഡിഎഫ് എംഎൽഎ മുൻകൈയെടുത്താണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയത്. അദ്ദേഹം എംഎൽഎ ആയിരിക്കുന്ന നിയോജകമണ്ഡലത്തിലെ പഞ്ചായത്തിൽ ഈ കൂട്ടുകെട്ട് ഉപയോഗിച്ച് പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. ഇതേ കൂട്ടുകെട്ടാണ് ഇപ്പോൾ നിലമ്പൂരിലും മറനീക്കി പുറത്തുവന്നത്– സ്റ്റീഫൻ ജോർജ് പറഞ്ഞു.









0 comments