print edition ലേബർകോഡ് തൊഴിലാളിവിരുദ്ധം: ബിനോയ് വിശ്വം

തിരുവനന്തപുരം
നരേന്ദ്രമോദി സർക്കാർ പ്രാബല്യത്തിൽകൊണ്ടുവന്ന നാല് ലേബർകോഡ് തൊഴിലാളി വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇവ തൊഴിലാളി സുരക്ഷയ്ക്കുള്ളതല്ല, കോർപറേറ്റ് പ്രഭുക്കളുടെ അത്യാഗ്രഹവും ആർത്തിയും ശമിപ്പിക്കാനുള്ളതാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
മോദി സർക്കാർ കോർപറേറ്റ് ചൂഷകരുടെ സിഇഒ ആയതാണ് ഇപ്പോഴത്തെ കാഴ്‌ച. ലാഭേച്ഛ കൈമുതലാക്കിയ ചൂഷകർക്കായുള്ളതാണ് പുതിയ ലേബർ കോഡുകൾ. പുതുക്കിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിൽ മുന്നൂറോ അതിലധികമോ തെഴിലാളികളുള്ള സ്ഥാപനത്തിനുമാത്രമേ അടച്ചുപൂട്ടാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമുള്ളൂ. ഇത്തരം അപൂർവം സ്ഥാപനങ്ങളേയുള്ളു. മറ്റുള്ള തൊഴിൽ സ്ഥാപനങ്ങൾ യഥേഷ്ടം പിരിച്ചുവിടുകയോ അടച്ചുപൂട്ടുകയോ ആകാം. നിശ്ചയദാർഢ്യത്തോടെയും ഒത്തൊരുമയോടെയും തൊഴിലാളിവർഗം ഈ നിയമ സംഹിതകളെ ശക്തമായി എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments