കലാകിരീടം മങ്കടയ്ക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മങ്കട ഉപജില്ലാ ടീം
മലപ്പുറം
വണ്ടൂരിൽ നടന്ന 36ാമത് ജില്ലാ സ്കൂൾ കലോത്സവത്തിൽ മങ്കട ഉപജില്ല കിരീടം ചൂടി. 936 പോയിന്റോടെയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. 906 പോയിന്റുമായി നിലമ്പൂർ രണ്ടാംസ്ഥാനവും 894 പോയിന്റോടെ മലപ്പുറം മൂന്നാംസ്ഥാനവും നേടി. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ കൊട്ടുക്കര പികെഎംഎച്ച്എസ്എസ് (157) ഒന്നാംസ്ഥാനവും മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (133) രണ്ടാംസ്ഥാനവും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ്എസ് (122) മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (151) ജേതാക്കളായി. മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (100) രണ്ടാംസ്ഥാനം നേടി. എംഇഎസ് എച്ച്എസ്എസ് ഇരിമ്പിളിയം, കൊട്ടുക്കര പികെഎംഎച്ച്എസ്എസ് (98) എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.









0 comments