വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു

മേൽക്കൂര തകർന്ന വീട്
വിളപ്പിൽ
വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ടയില്‍ മഴയില്‍ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. തോടരികത്തു സിബിൻ രാജിന്റെ വീടിന് പിറകില്‍ ആള്‍ താമസമില്ലാത്തെ അടച്ചിട്ടിരുന്ന കാലപ്പഴക്കംചെന്ന വീടിന്റെ ഭിത്തിയും മേൽക്കൂരയുമാണ് ഇടിഞ്ഞ് വീണത്. ആളപായമില്ല. കിണറിനു കേടുപാടുണ്ടായി. അപകടാവസ്ഥയിലായ വീടു പൊളിച്ചു മാറ്റണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നതായും പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതായും സിബിരാജ് പറഞ്ഞു.








0 comments