കിഫ്‌ബി മുടങ്ങിയാൽ വികസനം നിലയ്‌ക്കും: ബിനോയ് വിശ്വം

കോഴിക്കോട്: കിഫ്‌ബി മുടങ്ങിയാൽ കേരള വികസനം മുടങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘കിഫ്‌ബിയെന്ന സംവിധാനം മുടങ്ങരുത്. അത് മുടങ്ങിയാൽ കേരള വികസനത്തിന്റെ വഴി മുടങ്ങും. കിഫ്‌ബിക്ക് സ്‌തംഭനമുണ്ടാകരുത്. അതാണ് പ്രധാനം’–- അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
വികസനത്തിനുള്ള മൂലധന നിക്ഷേപത്തിൽ എതിരല്ലെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. എന്ത് മൂലധനമെന്നും പുരോഗതിക്കും ജനജീവിതത്തിനും അതെങ്ങനെ ഗുണകരമാകുമെന്നും ആശ്രയിച്ചാണ് നിലപാട്. കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ് സർക്കാർ. ഇക്കാര്യത്തിൽ ആത്മാർഥമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments