റഷ്യയിൽ യുദ്ധത്തിലേർപ്പെട്ട തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

binil babu russia

ബിനിൽ ബാബു

വെബ് ഡെസ്ക്

Published on Jan 13, 2025, 03:52 PM | 1 min read

മോസ്കോ: റഷ്യ-ഉക്രെയിൻ യുദ്ധത്തിലേർപ്പെട്ടിരുന്ന തൃശൂര്‍ സ്വദേശികളിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.


ഉക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിന്റെ മരണവാർത്തയെത്തുന്നത്.


ജെയിൻ നേരത്തെ മോസ്കോയിൽ എത്തിയിരുന്നു. റഷ്യൻ അധിനിവേശ ഉക്രൈനിൽ നിന്നുമാണ് ജെയിന്‍ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ഉക്രെയിൻ ഷെല്ലാക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു.


ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓര്‍ഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Home