Deshabhimani

‘ഒറ്റ ഞാവൽമരവു’മായി 
 ബീന ആർ ചന്ദ്രൻ

BEENA R CHANDRAN
വെബ് ഡെസ്ക്

Published on Jan 13, 2025, 05:59 AM | 1 min read

തിരുവനന്തപുരം : മാധവിക്കുട്ടിയുടെ കഥ ‘ഒഴിവി’നെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ബീന ആർ ചന്ദ്രൻ. നിയമസഭാ പുസ്തകോത്സവത്തിലായിരുന്നു അവതരണം. ഒറ്റ ഞാവൽമരം എന്ന നാടകം ആറങ്ങോട്ടുകര ശ്രീജയാണ് രചിച്ചത്‌. നാരായണനാണ് സംവിധാനം. 30 വർഷമായി നാടകരംഗത്തുള്ള തനിക്ക് നാടകമാണ് വഴങ്ങുന്നതെന്നും അതിനാലാണ് പുസ്തകോത്സവം സെഷനിൽ പങ്കെടുക്കാൻ വിളിച്ചപ്പോൾ നാടകവുമായി അരങ്ങിലെത്താമെന്നേറ്റതെന്നും ബീന ആർ ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞവർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബീന ആർ ചന്ദ്രനായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home