പൊലീസ് സ്റ്റേഷന് മുമ്പിൽ നിന്ന് ബൈക്ക് മോഷണം: പ്രതി റിമാൻഡിൽ

പാലക്കാട്: ടൗൺ സൗത്ത് പൊലീസ് സ്റ്റേഷന് മുൻപിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മുരുകേശ(37) നെയാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ല്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബുധനാഴ്ചയാണ് തമിഴ്നാട് തിരുപ്പൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബൈക്ക് മോഷണം പോയത്. പരാതിക്കാർക്കൊപ്പം മധ്യസ്ഥ ചർച്ചയ്‌ക്കായി സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ ബൈക്കാണ് മോഷ്‌ടിച്ചത്. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്‌ഐ വി ഹേമലതയുടെ നേതൃത്വത്തിൽ, എഎസ്‌ഐമാരായ പ്രജീഷ്, സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ, രാജേഷ്, ബിനു, വിപിൻ, സുരേഷ്, സത്താർ, മൈഷാദ്, വിനീഷ്, ജയറാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്









0 comments