കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം പകൽ രണ്ടോടെയാണ് അപകടം.
നീലേശ്വരം സ്വദേശി വിജിൽ (27), കൊട്ടാരക്കര നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അജിത്, സഞ്ജയ് എന്നിവരാണ് മരിച്ചത്. അപകടം. ബുള്ളറ്റും എതിർ ദിശയിലെത്തിയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.









0 comments