print edition ഭാരതിയമ്മ ഹാപ്പിയാണ്

ഷെഹിൻഷാ
Published on Nov 12, 2025, 02:45 AM | 1 min read
കൊല്ലം: ഉമ്മൻചാണ്ടി സര്‍ക്കാര്‍ കുടിശ്ശികയാക്കിയ 18 മാസത്തെ പെന്‍ഷന്‍ ഉള്‍പ്പെടെ 15,000 രൂപയാണ് 2016ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റ ഉടന്‍ ഉളിയക്കോവില്‍ സാഗര നഗര്‍ ആറ്റുചിറതെക്കതില്‍ വയലില്‍വീട്ടില്‍ എത്തിയത്. ‘ഇടതുപക്ഷം ഒരു കാര്യം പറഞ്ഞാല്‍ അതുറപ്പാണ്. ഇപ്പോ 2000 ആയില്ലേ, വലിയ സന്തോഷം. യുഡിഎഫുകാര് തരാനുള്ള കുടിശ്ശിക ഉള്‍പ്പെടെ ഇൗ സർക്കാര് വന്നപ്പോഴാണ് തീര്‍ത്തുതന്നത്'– എണ്‍പതുകാരി ഭാരതിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് നടരാജന്‍ വർഷങ്ങൾക്കു മുമ്പ് മരിച്ചു. മക്കളില്‍ ഒരാള്‍ രോഗബാധിതനുമായതോടെ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. ചികിത്സയ്ക്ക് ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താൻ പാടുപെട്ടു. എന്നാല്‍, ഇപ്പോൾ ഭാരതി ഹാപ്പിയാണ്. ‘കൃത്യമായി പെന്‍ഷന്‍ ലഭിക്കുന്നു. ഈ മാസം 3600 കൂടി കിട്ടും. ഇതെല്ലാം പാവപ്പെട്ടവരോടുള്ള പിണറായിയുടെ കരുതലിന്റെ തെളിവാണ്’– ഭാരതി പറയുന്നു.









0 comments