ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ്; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം

ic balakrishnan
വെബ് ഡെസ്ക്

Published on Feb 04, 2025, 10:21 PM | 1 min read

കൽപ്പറ്റ: ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ് കേസിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ ഡി). പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ വിവരങ്ങൾ തേടി ഇ ഡി കത്തയച്ചു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വലിയ തുക കോഴയായി ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ഉള്ളവർ വാങ്ങിയതായി പരാതികളുയർന്നിരുന്നു. ഇത് സംബന്ധിച്ച് സമ​ഗ്ര അന്വേഷണത്തിന് ഇ ഡി തയാറെടുക്കുകയാണ്. കേസ് രേഖകൾ കൈമാറാൻ ആവിശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇ ഡി നോട്ടീസ് അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home