ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചെന്ന് പൊലീസ്

balaramapuram murder
വെബ് ഡെസ്ക്

Published on Jan 30, 2025, 01:31 PM | 1 min read

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ‌ പറഞ്ഞതായാണ് വിവരം. എന്നാൽ സഹോദരിയെ രക്ഷിക്കാനായാണ് ഹരികുമാർ കുറ്റം ഏറ്റെടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെയും അമ്മയെയും നിലവിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്.


കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.


ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.







deshabhimani section

Related News

View More
0 comments
Sort by

Home