ബെയ്‍ലിൻദാസ് റിമാൻഡിൽ തുടരും

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ജെ വി ശ്യാമിലിയെ മർദിച്ച കേസിലെ പ്രതി ബെയ്‍ലിൻദാസിന്റെ ജാമ്യപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. ശനിയാഴ്ച ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 12 വിധിപറയൽ നീട്ടിവച്ചത്. പരാതിക്കാരിയായ ശ്യാമിലിയാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദം ഇന്നലെയും പ്രതിഭാഗം ആവർത്തിച്ചു. എന്നാൽ, പ്രോസിക്യൂഷൻ ബെയ്‍ലിൻ ദാസിന് ജാമ്യം നൽകരുതെന്ന് വാദിച്ചു. പ്രതി തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യം കേസ് പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 11ലെ ജഡ്‌ജി അവധിയിലായതിനാൽ കേസ്12 ലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽവച്ച് ശ്യാമിലിക്ക് ക്രൂരമർദനമേറ്റത്.









0 comments