നടി ബി സരോജാ ദേവി അന്തരിച്ചു

SA0RJA.
വെബ് ഡെസ്ക്

Published on Jul 14, 2025, 12:02 PM | 1 min read

ബെം​ഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.


17-ാം വയസിൽ 1955-ൽ മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നഡയിൽ കിത്തൂർ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. തമിഴ് ബ്ലോക്ക് ബസ്റ്റർ ചിത്രമായ നാടോടി മന്നൻ, തിരുമണം എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി.


ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2019-ൽ പുനീത് രാജ്കുമാർ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


കന്നഡയിൽ 'അഭിനയ സരസ്വതി'യെന്നും തമിഴിൽ 'കന്നഡത്തു പൈങ്കിളി' എന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്.1969-ൽ രാജ്യം പദ്മശ്രീ നൽകി സരോജാ ദേവിയെ ആദരിച്ചു. 1992-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു







deshabhimani section

Related News

View More
0 comments
Sort by

Home