ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു; യത്രക്കാരൻ മരിച്ചു

പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: കാസർകോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. പുല്ലൂർ വിഷ്ണുമംഗലത്തെ ഭാസ്കരൻ (57) ആണ് മരിച്ചത്. വി കേളു നായരുടെയും കല്യാണിയുടെയും മകനാണ്. ശനിയാഴ്ച രാവിലെ ഇരിയ ബാലൂരിലാണ് അപകടമുണ്ടായത്.
പുല്ലൂരിൽ നിന്ന് ബാലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഹരിപുരത്തെ സുധാകരൻ (59), ഭാര്യ സാവിത്രി (57), ഓട്ടോ ഡ്രൈവർ പുല്ലൂർ മധുരം പാടിയിലെ മാധവൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ :ഓമന. മക്കൾ :ശുഭ, ഭവ്യ.









0 comments