മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി

australia minister
വെബ് ഡെസ്ക്

Published on Feb 03, 2025, 08:30 AM | 1 min read

കൊച്ചി: മമ്മൂട്ടിയെ കാണാൻ ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജിൻസൺ ആന്റോ ചാൾസ് എത്തി. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ സജീവ പ്രവർത്തകനായിരുന്നു ജിൻസൺ. ജീവകാരുണ്യപ്രവർത്തനത്തി ൽ ഒപ്പമുണ്ടായിരുന്നയാളെ മന്ത്രിയായി കണ്ടപ്പോൾ മമ്മൂട്ടിക്കും അഭിമാനം. കൊച്ചിയി ൽ ചിത്രീകരണം നടക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ സെറ്റിലായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ചുള്ള ഔദ്യോഗിക കത്തും ജിൻസൺ കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി സന്തോഷപൂർവം സ്വീകരിച്ചു. കോട്ടയം പാലാ സ്വദേശിയാണ്‌ ജിൻസൺ ആന്റോ ചാൾസ്.


2007ൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച’ എന്ന സൗജന്യ നേത്രചികത്സാ പദ്ധതിക്ക് രൂപംനൽകിയപ്പോൾ വിദ്യാർഥി വളന്റിയേഴ്‌സിനെ ന യിച്ചത്‌ നഴ്സിങ് വിദ്യാർഥിയായിരുന്ന ജിൻസൻ ആയിരുന്നു. പിന്നീട് മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോ ൾ അതിൽ സജീവമായി. ഓസ്‌ട്രേലിയയിലേക്ക് പോയപ്പോഴും മമ്മൂട്ടിയുടെ സാമൂഹികസേവന പദ്ധതികളുടെ ഭാഗമായി തുടർന്നു. പ്രവാസി മലയാളികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ‘ഫാമിലി കണക്ട്‌ പദ്ധതി’ കെയർ ആൻഡ് ഷെയർ ആരംഭിച്ചപ്പോൾ ജിൻസണായിരുന്നു പ്രധാന സംഘാടകൻ. ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിൻസനെ മമ്മൂട്ടി യാത്രയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home