വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

attempted murder suspect
വെബ് ഡെസ്ക്

Published on Jun 16, 2025, 04:57 PM | 1 min read

കൊച്ചി: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തുറവൂർ പുല്ലാനി കരയിൽ ചാലാക്ക വീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു 34)വിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ.


2025 ഏപ്രിലിൽ തുറവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്തിയതിന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. അങ്കമാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ രമേഷിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ എ പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ജെ ബിന്ദു , സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു സുരേന്ദ്രൻ, സി ആർ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Home