ഏഴാം ക്ലാസുകാരനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു; മദ്യം കുടിപ്പിച്ചു

അടൂര്‍: സഹോദരനുമായുള്ള വിരോധത്തില്‍ ഏഴാം ക്ലാസുകാരനെ കാറില്‍ തട്ടിക്കൊണ്ട് പോയി മദ്യം കുടിപ്പിച്ച് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ വിദ്യാര്‍ഥി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
ഞായറാഴ്ച രാത്രി 8 മണിയോടെ കൂട്ടുകാരനൊത്ത് ബൈക്കിന്‍ വരികയായിരുന്ന കുട്ടിയെ തൊടുവക്കാട് വെച്ച് ബൈക്ക് നിര്‍ത്തിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ വെച്ച് മദ്യം കുടിപ്പിച്ച ശേഷം മര്‍ദ്ദിക്കുകയും ചെയ്തു. രാത്രി 10.30 ഓടെ വീടിനടുത്ത് ഇറക്കിവിട്ടു.
മര്‍ദനമേറ്റ് അവശനായാണ് കുട്ടി വീട്ടിലെത്തിയത്. വീട്ടുകാര്‍ ഉടനെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അനിയനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുന്നതിനിടയാക്കിയത്. അടൂര്‍ പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.









0 comments