ആത്രേയകം’ രാഷ്ട്രീയ ഭൂമിക: ആർ രാജശ്രീ

തിരുവനന്തപുരം: തന്റെ പുതിയ നോവൽ ‘ആത്രേയകം’ രാഷ്ട്രീയ ഭൂമിക കൂടിയാണെന്ന് ആർ രാജശ്രീ. സ്വാതന്ത്ര്യമുള്ള, നിരീക്ഷണങ്ങൾക്ക് വിധേയമാകാത്ത ഇടം സാധ്യമാണ് എന്നതാണ് ആത്രേയകം എന്ന ദേശം പറഞ്ഞുവയ്ക്കുന്നത്. ഭയമാണ് ഇന്നത്തെ ലോകത്തെ ഭരിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങൾ ചുറ്റുമുണ്ട്. ‘മീറ്റ് ദ ഓതറിൽ ’സംസാരിക്കുകയായിരുന്നു രാജശ്രീ.
വംശഹത്യയുടെ സൂചനകൾ മഹാഭാരതത്തിലും കണ്ടെത്താനാകും. ഏകശിലാ ദേശീയതയ്ക്കുവേണ്ടിയുള്ള യുദ്ധമാണ് മഹാഭാരതത്തിന്റേതെന്ന് പറയാൻ എഴുത്തുകാർ തയ്യാറാകണം. പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ ആറുതവണ തിരുത്തിയെഴുതിയാണ് ആത്രേയകം പൂർത്തിയാക്കിയത്. മാറ്റിയെഴുത്ത് തെറ്റല്ല, സർഗാത്മകതയുടെ കുറവുമില്ല.പൂർണതയിലെത്തിക്കാനുള്ള ഉത്തരവാദിത്വം മാത്രമാണതെന്നും രാജശ്രീ പറഞ്ഞു.









0 comments