അതുല്യയുടെ മരണം; അന്വേഷണറിപ്പോർട്ട്‌ നാളെ കോടതിയിൽ സമർപ്പിക്കും

ATHULYAA
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 01:10 AM | 1 min read

കൊല്ലം : ഷാർജയിലെ ഫ്ലാറ്റിൽ കോയിവിള സ്വദേശി അതുല്യ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണറിപ്പോർട്ട്‌ തിങ്കളാഴ്‌ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ സമർപ്പിക്കും. മൊഴിയെടുപ്പ്‌, തെളിവുശേഖരണം എന്നിവ പൂർത്തിയായ സാഹചര്യത്തിലാണ്‌ ഡിവൈഎസ്‌പി അബ്‌ദുൾവഹാബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാരംഭ റിപ്പോർട്ട്‌ സമർപ്പിക്കുന്നത്‌. അതുല്യയുടെ അച്ഛൻ രാജശേഖരൻപിള്ള, അമ്മ തുളസീഭായി, സഹോദരി അഖില എന്നിവരിൽനിന്നുള്ള മൊഴിയെടുപ്പ്‌ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കൂടാതെ അതുല്യയുടെ മ്യതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. അതുല്യ മരിച്ചദിവസം ഷാർജയിൽ ഉണ്ടായിരുന്ന സഹോദരി അഖില നാട്ടിലെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസ്‌ ആയതിനാൽ അതുല്യയുടെ ഭർത്താവ്‌ ശാസ്‌താംകോട്ട സ്വദേശി സതീഷ്‌ ശങ്കറിനെ ക്രൈംബ്രാഞ്ച്‌ വീണ്ടും ചോദ്യം ചെയ്യും. ഷാർജയിൽ സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ ജൂലൈ 19നാണ്‌ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home