അത്തപ്പതാക എത്തി

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ അത്തം നഗറിൽ ഉയർത്താനുള്ള പതാക ആഘോഷങ്ങളോടെ അത്തം നഗറിലെത്തി. ഹിൽപാലസ് മ്യൂസിയത്തിൽ തിങ്കൾ വൈകിട്ട് നടന്ന ചടങ്ങിൽ രാജകുടുംബ പ്രതിനിധി രാമവർമ രാജകുമാരൻ തമ്പുരാനിൽനിന്ന് നഗരസഭാ അധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി. തുടർന്ന് വാദ്യമേളങ്ങളുടെയും തെയ്യം, പുലികളി എന്നിവയുടെയും അകമ്പടിയോടെ ഹിൽപാലസിൽനിന്ന് ഘോഷയാത്രയായി അത്തം നഗറിലെത്തിച്ചു.









0 comments