അഭിഭാഷകയെ മർദിച്ച സംഭവം: വഞ്ചിയൂരിലെ വിലക്ക് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളി

പ്രതി ബെയ്‍ലിൻ ദാസ്
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിലക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ബെയ്‍ലിൻ ദാസ് നൽകിയ ഹർജി ജില്ലാ കോടതി ത ള്ളി. കുറ്റകൃത്യം നടന്ന വക്കീൽ ഓഫീസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് തള്ളിയത്.
രണ്ടുമാസത്തേക്ക് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതടക്കം നിബന്ധനകളോടെയാണ് ബെയ്‍ലിന് ജാമ്യം അനുവദിച്ചത്. വഞ്ചിയൂർ കോടതി പരിസരത്തെ ഓഫീസിലും കോടതിയിലും എത്താനും ജോലിചെയ്യാനും അവസരം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പ്രതി വഞ്ചിയൂരിലെത്തിയാൽ മർദനമേറ്റ ജൂനിയർ അഭിഭാഷക ജെ വി ശ്യാമിലിയെ വരെ ഭീഷണിപ്പെടുത്താ ൻ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും കോടതിയിൽ ഹാജരാകാനാകില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഈയാഴ്ച ശ്യാമിലി മൊഴി നൽകാനിരിക്കെയാണ് ബെയ്‍ലിൻ ദാസ് കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ഗുരുതരകുറ്റമാണ് ചുമത്തിയത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ പ്രവീൺകുമാർ ഹാജരായി.









0 comments