തിരുവാതുക്കൽ ഇരട്ടക്കൊല: പ്രതി അമിതിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു- VIDEO

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വീട്ടിലെ മുൻ ജീവനക്കാരനും അസം സ്വദേശിയുമായ അമിത് ഉറാങ്ങിനെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
തൃശൂർ മാള മേലടൂരിൽ നിന്നാണ് അമിത് പിടിയിലായത്. പ്രതിയുടെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്.
കോടാലി കൊണ്ട് പല തവണ തലക്കും മുഖത്തും അടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പ്രതിക്ക് ഇവരോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.









0 comments