സംരംഭകവർഷം പദ്ധതി ; അമേരിക്കയിൽ പുരസ്‌കാരം ഏറ്റുവാങ്ങി കേരളം

തിരുവനന്തപുരം : പൊതുഭരണത്തിലെ നൂതനാശയങ്ങൾക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ (എഎസ്‌പിഎ) പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. സംരംഭക വർഷം പദ്ധതിക്കായിരുന്നു അംഗീകാരം. വ്യവസായമന്ത്രി പി രാജീവ് അടക്കമുള്ളവർക്ക് കേന്ദ്ര സർക്കാർ യാത്രാനുമതി നിഷേധിച്ച സാഹചര്യത്തിൽ കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറി സുമൻ ബില്ലയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
വാഷിങ്‌ടണിൽ എഎസ്‌പിഎ വാർഷിക സമ്മേളനത്തിൽ മന്ത്രി പി രാജീവ് ഓൺലൈനായി പ്രബന്ധം അവതരിപ്പിച്ചു. 152 രാജ്യത്തിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
വർഷം ഒരു ലക്ഷം പുതിയ സംരംഭം എന്ന ലക്ഷ്യത്തോടെ 2022–-23 ലാണ് സംരംഭക വർഷം പദ്ധതിക്ക് സംസ്ഥാന വ്യവസായവകുപ്പ് തുടക്കംകുറിച്ചത്. എംഎസ്‌എംഇ മേഖലയിലെ രാജ്യത്തെ ബെസ്‌റ്റ് പ്രാക്ടീസായി സംരംഭക വർഷം പദ്ധതിയെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരുന്നു.









0 comments