എന്ത് ‘സമരം’ ; ചുമതലകൾ നിറവേറ്റി ആശമാർ

തിരുവനന്തപുരം : ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണയിലുള്ള എസ്‌യുസിഐ ‘സമരം’ സംസ്ഥാനത്തെ ആശമാരുടെ പ്രവർത്തനത്തെ തെല്ലും ബാധിച്ചില്ല. ഫെബ്രുവരിയിലെ കണക്ക് പുറത്തുവന്നതോടെയാണ് സമരത്തിന്റെ തുടക്കസമയത്തുപോലും സേവനങ്ങൾ ഉറപ്പാക്കി എല്ലാ ജില്ലയിലും ആശമാർ രംഗത്തിറങ്ങിയെന്ന് വ്യക്തമായത്. സമരം രാഷ്‌ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞതോടെ മാർച്ചിൽ പരിശീലനം അടക്കം പൂർത്തിയാക്കി ഈ സേവന മേഖല കൂടുതൽ സജീവമായി.
ഗർഭിണികളുടെയും അമ്മമാരുടെയും യോഗങ്ങൾ വിളിച്ചു ചേർക്കൽ, കുത്തിവയ്‌പുകൾ എടുക്കൽ, നവജാത ശിശുക്കളെ വീടുകളിലെത്തി പരിശോധന, പാലിയേറ്റീവ് സഹായം, മലേറിയ കണക്കെടുപ്പ്, വാക്‌സിൻ എടുക്കൽ, അയൺഗുളിക–- സിറപ്പ് വിതരണം എന്നിങ്ങനെ നിശ്ചയിക്കപ്പെട്ട ജോലികൾ മുടക്കം കൂടാതെ നടന്നു.
26125 ആശമാരിൽ അഞ്ഞൂറിൽ താഴെ പേർ മാത്രമാണ് ഹാജരാകാത്തതായുള്ളൂ. സമരവേദിയായ തിരുവനന്തപുരത്ത് അടക്കം ആശമാർ ജോലിയിൽ സജീവമാണ്. കണ്ണൂർ അടക്കം ആശമാരാരും ജോലിയിൽനിന്ന് വിട്ടുനിൽക്കാത്ത പ്രദേശങ്ങളുമുണ്ട്.










0 comments