അന്താരാഷ്ട്ര തൊഴിൽ നിലവാരത്തിലേക്ക് കേരള യുവതയെ നയിക്കും: മന്ത്രി ഡോ. ആർ ബിന്ദു

BINDU
വെബ് ഡെസ്ക്

Published on Mar 11, 2025, 04:01 PM | 1 min read

തിരുവനന്തപുരം: അന്താരാഷ്ട്ര തൊഴിൽ നിലവാരമുള്ള യുവതയെ കേരളത്തിൽ വാർത്തെടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. വിജ്ഞാന കേരളം പദ്ധതി ഇതിൽ വലിയ പങ്കുവഹിക്കും. അസാപ് കേരള പ്രൊട്ടക്ടർ ഓഫ് ഇമ്മിഗ്രന്റ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര എച്ച് ആർ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിൽ ക്ഷമത വർധിപ്പിച്ച് വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരമായ സ്‌കിൽ ഗ്യാപ് പരിഹരിച്ച് കൂടുതൽ തൊഴിൽ അവസരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയിൽ അസാപിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിംഗ് ആരംഭിക്കുകയും നാല് വർഷ ബിരുദപഠനത്തോടൊപ്പം നൈപുണ്യ പരിശീലനത്തിനും ഗവേഷണത്തിനും പ്രാമുഖ്യം നൽകുകയും ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.


വിജ്ഞാനകേരളം അഡ്‌വൈസർ ഡോ. ടി എം തോമസ് ഐസക്ക് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് ഐഎഎസ്, ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഇന്റർനാഷണൽ അഫയേഴ്‌സ് അഡ്വൈസർ സുഖീ ലീ, സിഐപിഇടി ഹെഡ് ആൻഡ് സീനിയർ ടെക്നിക്കൽ ഓഫീസർ ലിബിൻ റോബെർട്സ്, ഇആർഎഎം സ്‌കിൽസ് അക്കാദമി ജനറൽ മാനേജർ ഓസ്റ്റിൻ ഇ എ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home