വിജ്ഞാനാധിഷ്ഠിത സമൂഹത്തിന് കരുത്തുപകർന്ന് കോൺക്ലേവ്

തിരുവനന്തപുരം
: ദേശീയ, അന്തർദേശീയ തൊഴിൽ മേഖലകളുമായി സഹകരിക്കാൻ അന്താരാഷ്ട്ര തൊഴിൽമേഖലകളിലെ ആവശ്യകതയും നൈപുണ്യവികസനവും എന്ന വിഷയത്തിൽ കോൺക്ലേവ് സംഘടിപ്പിച്ച് അസാപ് കേരള. വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന കേരളത്തിന്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടാകുന്നതാണ് ഉയർന്നുവന്ന ആശയങ്ങൾ.
ഒരു വർഷത്തിനകം അഞ്ചുലക്ഷം പേർക്ക് നൈപുണ്യ വികസനവും രണ്ടുലക്ഷം പേർക്ക് തൊഴിലുമാണ് കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ലക്ഷ്യം.
പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിൽ രജിസ്റ്റർ ചെയ്ത് വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന നൂറോളം ദേശീയ–-അന്തർദേശീയ ഏജൻസികളേയും തൊഴിൽ ദാതാക്കളായ കമ്പനികളേയും സർവകലാശാലകളിലെ പ്ലെയ്‌സ്‌മെന്റ് ഓഫീസർമാരെയും പങ്കെടുപ്പിച്ചാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഹെൽത്ത് കെയർ, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, എൻജിനിയറിങ് തുടങ്ങിയ മേഖലയിൽനിന്നുള്ളവർ പങ്കെടുത്തു.
മാസ്‌കറ്റ് ഹോട്ടലിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്‌തു.
വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് മുഖ്യാതിഥിയായി.
ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ഇന്റർനാഷണൽ അഫയേഴ്സ് ഉപദേഷ്ടാവ് സുഖീ ലീ, പാലക്കാട് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എൻജിനയറിങ് ആൻഡ് ടെക്നോളജി മേധാവി ലിബിൻ റോബർട്ട്‌സ്, ഇആർഎഎം സ്‌കിൽസ് അക്കാദമി ജനറൽ മാനേജർ ഇ എ ഓസ്റ്റിൻ, അസാപ് കേരള ചെയർപേഴ്‌സൺ ഡോ. ഉഷ ടൈറ്റസ്, പ്രോഗ്രാം മാനേജർ ഷീജ ഹരിഹരൻ എന്നിവർ സംസാരിച്ചു.









0 comments