ആര്യനാട് പഞ്ചായത്ത് അംഗം മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ. ആര്യനാട് കോട്ടയ്ക്കകം വാർഡ് അംഗം ശ്രീജയാണ് മരിച്ചത്. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.
മൈക്രോ ഫിനാൻസ് ഇടപാടിൽ നാട്ടുകാർക്ക് ശ്രീജ പണം നൽകാൻ ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ടവർ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പും ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)









0 comments