അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും: ജനങ്ങൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിലേക്ക് നീരൊഴുക്ക് വർധിക്കുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. അരുവിക്കര ഡാമിലേക്കും നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ ഡാമിന്റെ ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ കൂടിയാണ് (150 സെന്റീമീറ്റർ നേരത്തെ ഉയർത്തിയിട്ടുണ്ട്. ആകെ 250 സെന്റീമീറ്റർ ) ഇന്ന് വൈകിട്ട് 5 മണിക്ക് ഉയർത്തുന്നത്. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച്, മഞ്ഞ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് പേപ്പാറ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകളുെ 10 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ, നേരത്തെ 40 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട് ) ഉയർത്തുിയിരുന്നു.









0 comments