'പുകവലിക്കുന്ന അരുന്ധതി റോയ്'; പുസ്തകത്തിനെതിരായ ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

arundhati roy
വെബ് ഡെസ്ക്

Published on Sep 18, 2025, 01:14 PM | 1 min read

കൊച്ചി: അരുന്ധതി റോയുടെ പുതിയ പുസ്തകം 'മദർ മേരി കംസ് ടു മി'യുടെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. പുസ്തകത്തിൻ്റെ കവറിൽ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രം ജാഗ്രത നിർദ്ദേശമില്ലാതെ നൽകിയതിനെതിരായ ഹർജിയിൽ പ്രസാധകരും കേന്ദ്രസർക്കാരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.


പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിർദ്ദേശം എല്ലായിടത്തും നൽകണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പുസ്തക കവറിൽ പാലിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം അമ്മ മേരി റോയിയെക്കുറിച്ചെഴുതിയ ഓർമ്മപുസ്തകം 'മദർ മേരി കംസ്‌ ടു മീ' പുസ്തകത്തിന്റെ പ്രകാശനചടങ്ങു മുതൽ ശ്രദ്ധേയമായിരുന്നു.


ഗാസയോട്‌ ഐക്യദാർഢ്യപ്പെടാതെ ഒരു വേദിയിലും സംസാരിക്കാനാകില്ലെന്നും ഉമർ ഖാലിദിന്‌ ജാമ്യം നിഷേധിക്കപ്പെട്ട, പ്രൊഫ. ജി എൻ സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്താണ്‌ നാം ജീവിക്കുന്നതെന്നുമാണ് പ്രകാശ ചടങ്ങിൽ അരുന്ധതി പറഞ്ഞത്. കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ സ്ഥാപകയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക്‌ വഴിയുമൊരുക്കിയ അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമകളും അരുന്ധതി റോയ്‌ പങ്കുവച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home